കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഫോക്കസ് കുവൈത്ത് അഡ്ഹോക് കമ്മിറ്റി അംഗവും യൂനിറ്റ് മൂന്നിലെ സജീവ അംഗവുമായ കെ. ഇ.ഒ. കൺസൽട്ടന്റിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ മാഹി സ്വദേശി സതീഷ് കുമാറിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി. യൂനിറ്റ് കൺവീനർ എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, മുതിർന്ന അംഗം രതീഷ് കുമാർ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എക്സ്ക്യൂട്ടിവ് അംഗം സാബു തോമസ് സ്വാഗതവും ജോ. കൺവീനർ സൂരജ് നന്ദിയും പറഞ്ഞു. രതീഷ് കുമാർ ഫോക്കസിന്റെ ഉപഹാരം കൈമാറി. സതീഷ് കുമാർ മറുപടിപ്രസംഗം നടത്തി.
KUWAIT CITY: Focus on returning to Kuwait after emigrating to Kuwait
